സണ്ണി ലിയോൺ അപമാനിച്ചു; നൂറുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് പൂജ മിശ്ര

സണ്ണി ലിയോൺ അപമാനിച്ചു; നൂറുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് പൂജ മിശ്ര

മുംബൈ| aparna shaji| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (18:05 IST)
തന്നെ അപമാനിക്കുന്നുവെന്നും നഷ്ടപരിഹാരമായി നൂറുകോടി നൽകണമെന്നാവശ്യപ്പെട്ട് ബിഗ്ബോസ് സീസൺ 5 മത്സരാർത്ഥിയും മോഡലുമായ രംഗത്ത്. അഭിമുഖങ്ങ‌ളിൽ തന്നെ നാണം കെടുത്തുന്നുവെന്ന് കാണിച്ച് ബോംബൈ ഹൈക്കോടതിയിലാണ് പൂജ പരാതി നൽകിയിരിക്കുന്നത്.

തന്നോടുള്ള അസൂയയും വൈരാഗ്യവും അവർ പല അഭിമുഖങ്ങ‌ളിലും കാണിക്കുന്നുവെന്നാണ് പൂജയുടെ ആരോപണം. അടുത്തിടെ ഒരു മാധ്യമത്തിൽ തന്നെക്കുറിച്ച് വളരെ മോശമായ പരാമർശം വന്നുവെന്നും സണ്ണി ലിയോണിന്റെ അഭിമുഖമായിരുന്നു അതെന്നും പൂജ വ്യക്തമാക്കുന്നു.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സണ്ണി ലിയോണും കടന്നു വന്നത്. പിന്നീട് അവസരങ്ങ‌ൾ അവരെ തേടിയെത്തുകയായിരുന്നു. പൂജ മിശ്ര ബിഗ് ബോസിൽ വന്നതിന് ശേഷമായിരുന്നു അത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :