സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 ജൂലൈ 2024 (14:17 IST)
ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയാണ് ഇക്കാര്യം വെള്ളിയാഴ്ച പറഞ്ഞത്. ടാല്‍കം പൗഡറും അണ്ഡാശയ കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള ഒരു ഗവേഷണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ്
ലോകാരോഗ്യ സംഘടന ഇത്തരത്തിലുള്ള ഒരു അറിയിപ്പ് പുറപ്പെടുവിച്ചത്.
പരിമിതമായ തെളിവുകളാണ് ലഭിച്ചിട്ടുള്ളതെന്നും എന്നാല്‍ എലികളില്‍ നടത്തിയ പഠനത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മനുഷ്യ ശരീരത്തിലെ കോശങ്ങളിലും കാന്‍സറിന് കാരണമാകുമെന്നും പറയുന്നു. മെയ് 15ന് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ഇത് സംബന്ധിച്ച് ഒരു പഠനം വന്നിരുന്നു. ടാല്‍കം പൗഡറിന് കാന്‍സറുമായി ബന്ധമുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ദീര്‍ഘകാലം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകളിലാണ് സാധ്യത കൂടുതലുള്ളത്. ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമുള്ള കാന്‍സറാണ് അണ്ഡാശയ കാന്‍സര്‍.