സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 ജൂലൈ 2024 (12:35 IST)
ബുദ്ധിശക്തി കൂട്ടാന്‍ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. ചില ശീലങ്ങള്‍ രൂപപ്പെടുത്തിയെടുത്താല്‍ ബുദ്ധി ശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതില്‍ ആദ്യത്തേത് ഓര്‍മകള്‍ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. അത് ചില കളികളിലൂടെയും ചെയ്യാം. മ്യൂസിക്കല്‍ ഉപകരണങ്ങള്‍ പഠിക്കുന്നത് ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പുതിയതായി എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധി ശക്തി വര്‍ധിപ്പിക്കും.
ഇതില്‍
പുതിയ ഭാഷ പഠിക്കുന്നതാണ് പ്രധാനം. ഇത് നിങ്ങളുടെ കോഗ്നിറ്റീവ് കഴിവ് ഉയര്‍ത്തും. തുടര്‍ച്ചയായി വായന നിലനിര്‍ത്തുന്നതും ഐക്യു ഉയര്‍ത്തും. ഇത് വിഷയങ്ങളെ വിഷകലനം, ചിത്രീകരണം എന്നിവ ചെയ്യുകയും ചെയ്യും. മറ്റൊന്ന് വിദ്യാഭ്യാസം നിര്‍ത്താതിരിക്കലാണ്.