അനുബന്ധ വാര്‍ത്തകള്‍
- ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു! കൂടുതലും ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍
- യുക്രൈന് യുദ്ധത്തിനായി ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
- പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതല്‍ ആനുകൂല്യം ലഭിക്കും; ജൂലൈ 31വരെ അപേക്ഷിക്കാം
- ചൂടാക്കി കഴിക്കേണ്ട ഭക്ഷണങ്ങള്‍ അങ്ങനെ തന്നെ കഴിക്കണം, ഇക്കാര്യങ്ങള്‍ അറിയാമോ
ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
കണ്ണിന്റെ ആരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളും പോഷങ്ങള്‍ നിറഞ്ഞ മറ്റു ഭക്ഷണങ്ങളും സഹായിക്കും. ചില ഭക്ഷണങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് ഇലക്കറികള്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. പ്രായം കൂടുമ്പോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത് കുറയ്ക്കും. കാരറ്റില്‍ ധാരാളം ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് വിറ്റാമിന്‍ എ ആണ്.
മത്സ്യം കഴിക്കുന്നതും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും. ഇതില്‍ ധാരാളം ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങളിലാണ് ഒമേഗ ത്രി കാണപ്പെടുന്നത്. നട്‌സിലും സീഡുകളിലും വിറ്റാമിന്‍ ഇ ധാരാളം ഉണ്ട്. ഇത് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇതും കണ്ണിന് നല്ലതാണ്. ചുവന്ന മുളകില്‍ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രായമാകുമ്പോള്‍ കണ്ണിനുണ്ടാകാറുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു