പുറത്തിറങ്ങാറില്ലേ, വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (10:51 IST)
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. സാധാരണയായി സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ചില ഭക്ഷണങ്ങളിലൂടെയും ലഭിക്കും. വിറ്റാമിന്‍ ഡി കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് ക്ഷീണം. പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാനുള്ള ശക്തിയില്ലെന്ന തോന്നലായിരിക്കും എപ്പോഴും. മറ്റൊരു ലക്ഷണം എല്ലുകളിലും മസിലുകളിലും ഉണ്ടാകുന്ന വേദനയാണ്. ശരീരത്തിന് കാല്‍സ്യം സ്വീകരിക്കാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്. കാല്‍സ്യം കുറയുന്നതുകൊണ്ടാണ് വേദന വരുന്നത്.

മറ്റൊന്ന് വിഷാദവും ഉത്കണ്ഠയുമാണ്. ഇത് വിറ്റാമിന്‍ ഡിയുടെ കുറഞ്ഞ അളവിനെ കാണിക്കുന്നു. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്ഷയിക്കും. ഇതോടെ ഇടക്കിടെ അണുബാധയുണ്ടാകും. കൂടാതെ മുടി കൊഴിച്ചിലും ഉണ്ടാകും. ഉറക്കക്കുറവും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :