അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,275 പേര്‍ക്ക്; മരണം 55
- 'സന്തോഷവതിയായ പിറന്നാള്കാരി'; മകനായി അമ്മയുടെ ഉമ്മ, ദുല്‍ഖറിന്റെ കുറിപ്പ്
- രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
- ' ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായിത്തന്നെ ജനിക്കട്ടെ'; പിറന്നാള്‍ ആശംസകളുമായി അനുശ്രീ
വേനല്‍ക്കാലത്ത് യീസ്റ്റ് കൊണ്ടുള്ള അണുബാധ ഉണ്ടാകാനുള്ള കാരണം ഇതാണ്
വേനല്‍ക്കാലം ആഘോഷങ്ങളുടെ കാലമാണ്. എന്നാല്‍ നിരവധി അസുഖങ്ങളും ഇക്കാലത്ത് നമ്മെ തേടിവരാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഈര്‍പ്പമുള്ള ഭാഗങ്ങളിലെ അണുബാധ. ഇത് പൊതുവേ പ്രമേഹരോഗികള്‍ക്കും അമിത വണ്ണമുള്ളവരിലും ഗര്‍ഭിണികളിലും കാണാറുണ്ട്. യീസ്റ്റ് അണുബാധ ഉണ്ടാകാതിരിക്കാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. കൂടാതെ അടിവസ്ത്രങ്ങള്‍ കോട്ടണ്‍ തുണികൊണ്ടുള്ളതാവണം. സ്ത്രീകളിലാണ് കൂടുതലായി ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്.
ഈര്‍പ്പമുള്ള ശരീരഭാഗങ്ങള്‍ കിടക്കുന്നതിന് മുന്‍പ് കഴുകി തുടയ്ക്കണം. ഈ സമയങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഇത്തരം അണുബാധകളെ ചെറുക്കാന്‍ തൈര് കഴിക്കുന്നത് നല്ലതാണ്. അണുബാധയുണ്ടായാല്‍ നിറയെ വെള്ളം കുടിക്കുകയും വേണം.