' ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായിത്തന്നെ ജനിക്കട്ടെ'; പിറന്നാള്‍ ആശംസകളുമായി അനുശ്രീ
മുരളീധരന്‍ പിള്ളയുടേയും ശോഭയുടേയും ഇളയ മകളാണ് അനുശ്രീ. ഇന്ന് താരത്തിന്റെ അമ്മയുടെ ജന്മദിനമാണ്. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായിത്തന്നെ താന്‍ ജനിക്കട്ടെ എന്നാണ് ആശംസ കുറിപ്പില്‍ അനുശ്രീ എഴുതിയത്.
'അമ്മേ.....Happy birthday വേറൊന്നും പറയാനില്ല.... ആയുരാരോഗ്യ സൗഖ്യത്തോടെ.... ഒരുപാട് സന്തോഷത്തോടെ.... എല്ലാ കാലവും അമ്മ ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ....ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അമ്മയുടെ മകളായിത്തന്നെ ഞാന്‍ ജനിക്കട്ടെ....ആയിരം ഉമ്മകള്‍....'- അനുശ്രീ കുറിച്ചു.
1990 ഒക്ടോബര്‍ 24 ന് ജനിച്ച അനുശ്രീക്ക് 31 വയസ് ഉണ്ട്.സഹോദരന്‍ അനൂപ്. ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി.