സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 11 മാര്‍ച്ച് 2024 (11:10 IST)
ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 84 ശതമാനം പേരും രാവിലെ എഴുന്നേറ്റ് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ പരിശോധിക്കുമെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൂടാതെ ഒരാള്‍ ഒരു ദിവസം ശരാശരി 80 തവണ ഫോണ്‍ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2010ല്‍ ഫോണ്‍ ഉപയോഗം രണ്ടുമണിക്കൂറായിരുന്നെങ്കില്‍ ഇപ്പോഴത് 4.9 മണിക്കൂറായിട്ടുണ്ട്. 2010 ഫോണ്‍ ഉപയോഗിക്കുന്നത് 100 ശതമാനവും ടെക്‌സ്റ്റ് മെസേജിലും കോളിനും വേണ്ടിയായിരുന്നെങ്കില്‍ ഇപ്പോഴത്
25 ശതമാനമായി കുറഞ്ഞു. 18നും 24നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും ഫോണ്‍ ഉപയോഗിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍, യൂട്യൂബ് ഷോര്‍ട്‌സ്, തുടങ്ങിയവയ്ക്കാണ് സമയം കളയുന്നത്.