തിരൂര്‍ സപ്ലൈകോ ഗോഡൗണില്‍ നിന്നും 2.78 കോടി രൂപയുടെ സാധനങ്ങള്‍ മോഷണം പോയി; നഷ്ടപ്പെട്ടത് 269 റേഷന്‍ കടകള്‍ക്കുള്ള സാധനങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ജൂലൈ 2024 (12:17 IST)
തിരൂര്‍ സപ്ലൈകോ ഗോഡൗണില്‍ നിന്നും 2.78 കോടി രൂപയുടെ സാധനങ്ങല്‍ മോഷണം പോയി. തിരൂര്‍ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് മോഷണം നടന്നത്. റേഷന്‍ വിതരണത്തിന് എത്തിച്ച അരി ഉള്‍പ്പെടെയാണ് കാണാതായത്. 269 റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യേണ്ട സാധനങ്ങളാണ് മോഷണം പോയത്. മട്ട അരി, പുഴുങ്ങലരി, എന്നിവയാണ് കാണാതായത്.

ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ സാധനങ്ങളുടെ കുറവ് കണ്ടെത്തിയത്. സംഭവത്തില്‍ ഡിപ്പോ മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സപ്ലൈകോ ജീവനക്കാരായ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. കല്പഞ്ചേരി പൊലീസാണ് കേസെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :