Sitting Long Time: അങ്ങനെ കൂടുതല്‍ നേരം ഇരിക്കാനും പാടില്ല, പുതിയ പഠനം പറയുന്നത്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 ജനുവരി 2024 (12:52 IST)
Sitting Long Time:
ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. 50000 പേരിലാണ് പഠനം നടത്തിയത്. ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചുവന്നത്.

6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് അമിത വണ്ണം കാണുന്നത്. നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും. അതേസമയം സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയുള്ളവരിലും നടുവേദന സാധാരണയായി കാണാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :