1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Fatty Liver Disease

Fatty Liver: നിങ്ങള്‍ക്ക് ശരിയായ BMI ആണോ ഉള്ളത്, ഫാറ്റിലിവര്‍ ലക്ഷണങ്ങള്‍ പോലും കാണിക്കില്ല; സൂക്ഷിക്കണം

Fatty Liver Disease
ഇന്ത്യയില്‍ കുട്ടികളില്‍ പോലും ഫാറ്റിലിവര്‍ കൂടിവരുകയാണ്. 35ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍ ഉണ്ടെന്ന് എയിംസ് കണ്ടെത്തിയിരിക്കുന്നു. ലിവറില്‍ ഫാറ്റ് അടിയുന്നതുമൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരിക അധ്വാനം കുറയുന്നതും പൊരിച്ചതും വറുത്തതുമായ ആഹാരം കഴിക്കുന്നതും കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ശരിയായ ബിഎം ഐ(ബോഡി മാസ് ഇന്‍ഡക്‌സ്) നിലനിര്‍ത്തുകയാണ് ചെയ്യേണ്ട പ്രധാന കാര്യം. ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഇത് തടയാന്‍ സാധിക്കും. 
 
-പോഷകം ഉള്ളതും ആരോഗ്യപരവുമായ ഭക്ഷണങ്ങള്‍ ശീലിക്കുക
-ഉപ്പും പഞ്ചസാരയുടേയും ഉപയോഗം കുറയ്ക്കുക
-പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
-BMI പ്രകാരമുള്ള ശരിയായ ശരീരഭാരം നിലനിര്‍ത്തുക
-പതിവായി വ്യായാമം ചെയ്യുക
 
കുട്ടികളിലെ ഫാറ്റിലിവര്‍ ലക്ഷണങ്ങള്‍ ഇവയൊക്കെ
 
-ദിവസേനയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത തരത്തിലുള്ള അകാരണമായ ക്ഷീണം. 
-അമിത വണ്ണം
-വയറുവേദന
-വിശപ്പില്ലായ്മ
-ടൈപ്പ് 2 പ്രമേഹം
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Sex Health: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കഠിനമായ വേദനയോ, യോനി സങ്കോചത്തിന് പലകാരണങ്ങള്‍ ഉണ്ട്