ആഴ്ചയില്‍ ഒരിക്കല്‍ വെണ്ടയ്ക്ക നിര്‍ബന്ധമായും കഴിക്കണം; കാരണം ഇതാണ്

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (12:51 IST)

ഏറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. ആഴ്ചയില്‍ ഒരിക്കലെങ്കിലും വെണ്ടയ്ക്ക കറി വച്ചോ പച്ചയ്ക്കോ കഴിച്ചിരിക്കണം. വെണ്ടയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പെക്ടിന്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ തടയുന്നു. അമിതമായ കൊഴുപ്പ് ഉദ്പാദനത്തേയും ചെറുക്കുന്നു. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവയെല്ലാം വെണ്ടയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. അയേണ്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക ഹൃദയാരോഗ്യത്തിനു നല്ലതാണ്. വെണ്ടയ്ക്കയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ സംരക്ഷണത്തിനും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും വെണ്ടയ്ക്ക നല്ലതാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :