പുരുഷന്മാര്‍‌ ശ്രദ്ധിക്കുക; കരുത്തുണ്ടായിട്ട് കാര്യമില്ല, ഇതൊന്നും ചെയ്‌തു കൊടുത്തില്ലെങ്കില്‍ പെണ്ണ് അവളുടെ വഴിക്ക് പോകും

ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

   ലൈംഗികത ജീവിതം , സ്‌ത്രീകള്‍ , ഗവേഷകര്‍ ,  കുടുംബ ജീവിതം , ചുംബനവും തലോടലും
jibin| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (02:19 IST)
ലൈംഗികത ആസ്വദിക്കുന്നതിനൊപ്പം തന്നെ താല്‍പ്പര്യം കുറഞ്ഞുവരുന്നതും പതിവാണ്. ജീവിതത്തിലേക്ക് കുട്ടികള്‍ എത്തുന്നതോടെ പലരും സെക്‍സിനെ ഭയക്കുകയും വെറുക്കുകയും ചെയ്യും. അമ്മയാകുന്നതോടെ സ്ത്രീകളാണ് ലൈംഗികതയില്‍ നിന്ന് അകന്നു പോകുന്നത്. പുരുഷന്‍‌മാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും പങ്കാളി ഒഴിഞ്ഞുമാറുന്നത് കുടുംബ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കും. സ്‌ത്രീകളിലെ ലൈംഗികതയെ ഉണര്‍ത്താനും ആവേശം കെട്ടു പോകാതെ എത്രകാലം വേണമെങ്കിലും നിലനിര്‍ത്താനും പുരുഷന്‍‌മാര്‍ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

1. ചുംബനവും തലോടലും

ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗികത പതിവാക്കുബോള്‍ മടിയും ക്ഷീണവും ഇണകളെ വേട്ടയാടും. ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണര്‍ത്തുകയും
പരസ്പരമുള്ള വിശ്വാസവും സ്‌നേഹവും ശക്തമാക്കുകയും ചെയ്യും. ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും ചുംബിക്കുകയോ തലോടുകയോ ചെയ്യാം. ചുംബനം എല്ലാ അർത്ഥത്തിലും ലൈംഗികബന്ധത്തിന്റെ തീവ്രത കൂട്ടും.

2. പങ്കാളിയുടെ കാര്യം മറക്കുക

സംതൃപ്തി ലഭിക്കുന്നതോടെ പുരുഷന്‍‌മര്‍ സുഖമായി കിടന്നുറങ്ങുന്നത് പതിവാണ്. ഇണയോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഗണനയാണിത്. പങ്കാളിക്ക് സംതൃപ്‌തി ലഭിച്ചുവെന്ന് ചോദിച്ച് അറിയേണ്ടതാണ്. സ്‌നേഹത്തോടെ തലോടി കിടക്കുന്നത് അവര്‍ക്ക് സംതൃപ്‌തി നല്‍കും. പങ്കാളിയെ രതിമൂർഛയിലെത്തിക്കുക എന്നത് ഇരുവരുടെയും കടമയാണ്. രതിമൂർഛ സമീപിക്കുമ്പോൾ അതേക്കുറിച്ചു പങ്കാളിക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം.

3. യാന്ത്രികമായ പ്രവൃത്തിയാകരുത്; ഉള്ളുതുറന്ന് സംസാരിക്കാം

കിടപ്പറയിലും പുറത്തും പരസ്പരമുള്ള ആശയവിനിമയം മികച്ച അനുഭവം പകരും. ജീവിതത്തിന്റെ തിരക്കുകയും ടെന്‍‌ഷനുകളുമെല്ലാം ഈ സംസാരത്തിലൂടെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും. അവധി ആഘോഷം പ്ലാൻ ചെയ്യുകയോ, കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളെ കുറിച്ചോ, ഭാവി പദ്ധതികളെക്കുറിച്ചോ തുടങ്ങി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം. ലൈംഗികബന്ധം ആഹ്ലാദകരമായി നിറവേറ്റണം. നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടൽ അവസാനിപ്പിക്കാതെ പങ്കാളിയുടെ ഇഷ്‌ടവും ഇഷ്‌ടക്കേടും മനസിലാക്കി പ്രവര്‍ത്തിക്കുകയും വേണം. കിടപ്പറയില്‍ സ്‌ത്രീയുടെ ഇഷ്‌ടത്തിന് കൂടുതല്‍ പരിഗണന നല്‍കണം.

4. പതിവുകള്‍ വേണ്ട; പുതുമകള്‍ പരീക്ഷിക്കാം

കിടപ്പറയില്‍ എന്നും പതിവുകള്‍ വേണ്ട, ഇത് രതിയുടെ തീവ്രത കുറയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പല പൊസിഷനുകളും പരീക്ഷിക്കുകയും പങ്കാളിയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കുകയും വേണം. ഭാരം മുഴുവന്‍ പങ്കാളിയുടെ ശരീരത്തിലേക്ക് വരുന്ന രീതി ഒഴിവാക്കണം. ശ്വസനം തടസപ്പെട്ടാൽ ബന്ധപ്പെടലിന്റെ ആസ്വാദ്യത നഷ്ടമാകും എന്നോർക്കുക. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആഹ്ലാദങ്ങൾ ഒക്കെ പരസ്പരം സംക്രമിപ്പിച്ചാൽ അതിന് ആസ്വാദ്യത വർധിക്കും. നിങ്ങൾ ആനന്ദത്തിന്റെ പരകോടിയിലെത്തുമ്പോൾ അക്കാര്യം ഇണയെ അറിയിക്കാൻ മടിക്കുകയേ വേണ്ട.

5. കെട്ടിപ്പുണർന്നു കിടക്കുകയും ഉറങ്ങുകയും വേണം

ലൈംഗികബന്ധത്തിന് സാഹചര്യമോ താല്‍പ്പര്യമോ ഇല്ലെങ്കില്‍ പങ്കാളിയുടെ നെഞ്ചിൽ തല വച്ച് ഉറങ്ങുകയും പരസ്പരം സ്പർശിച്ച് കിടക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കും ആനന്ദം പകരും. ഈ സമയം ഉള്ളു തുറന്ന് സംസാരിക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനും സമയം കണ്ടെത്തണം. ഇത് പെണ്‍കുട്ടികള്‍ക്ക് സന്തോഷം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

6. സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍ അറിയുക

സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ജനനേന്ദ്രിയവും മാറിടവും മാത്രമല്ല സ്‌ത്രീയുടെ വികാരകേന്ദ്രങ്ങള്‍. ഇവയുടെ പരിസരങ്ങള്‍ കാൽമുട്ടുകൾ, കൈത്തണ്ടകൾ, വയർ, പിൻഭാഗം, നിതംബം ഇവയെല്ലാമാണ് പ്രചോദന സ്ഥാനങ്ങളാണ്. അതിവേഗം സ്‌പര്‍ശിക്കാതെ ചെറിയ തലോടുകളായി ഇവിടെങ്ങളില്‍ സ്‌പര്‍ശിച്ചാല്‍ സ്‌ത്രീയെ ഉണര്‍ത്താന്‍ സാധിക്കും.


7. അനവസരത്തിൽ ദന്തക്ഷതമേൽപ്പിക്കൽ

വികാരതീവ്രത കൊണ്ട് ഇണയെ പാരമ്യത്തിലെത്തിക്കാൻ ഓരോ പങ്കാളിയും മോഹിക്കുന്നുണ്ട്. ദന്തക്ഷതമേൽപ്പിക്കല്‍
വികാരങ്ങളെ ഇളക്കിമറിക്കും. എന്നാൽ ഇത് ഇണയുടെ വികാരം ഉത്തേജിതമായിട്ടു മാത്രം മതി. ഇല്ലെങ്കിൽ പങ്കാളിക്കു വേദനയും അസ്വാസ്ഥ്യവും മടുപ്പും ഒടുവിൽ കലഹവുമായിരിക്കും ഫലം. അതുപോലെ തന്നെ ഇരുവർക്കും ഏറെക്കുറെ ഒരുപോലെ രതിമൂർഛയിലെത്താനാവും വിധം സമയം ക്രമീകരിക്കുകയും വേണം. ആവുന്നത്ര സമയം ബാഹ്യലീലകളുമായി കഴിച്ചു കൂട്ടുകയും ഒടുവിൽ ബന്ധപ്പെടുകയും ചെയ്താൽ ഈ പ്രശ്നം സമ്പൂർണ്ണായി പരിഹരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :