സിക വൈറസ്; 2018വരെ ഗര്‍ഭിണികളാകരുതെന്ന് സ്‌ത്രീകള്‍ക്കു മുന്നറിയിപ്പ്

 സിക വൈറസ് , ലാറ്റിനമേരിക്ക , രോഗം , നവജാത ശിശുക്കളുടെ മരണം , ബ്രസീല്‍
മെക്‍സിക്കോ സിറ്റി| jibin| Last Modified ബുധന്‍, 27 ജനുവരി 2016 (16:07 IST)
ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ 2018വരെ ഗര്‍ഭിണികളാകുന്നതില്‍ നിന്ന് നില്‍ക്കണമെന്ന് സ്‌‌ത്രീകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്ന തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തുള്ളവരും ശാസ്‌ത്രഞ്ജരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.

സിക വൈറസ് പടര്‍ന്നതോടെ നവജാത ശിശുക്കള്‍ മരിക്കുന്നതും ജന്മനാ വൈകല്യങ്ങളോടെ കുട്ടികള്‍ പിറക്കുന്ന സാഹചര്യവും മുന്നില്‍ കണ്ടാണ് 2018വരെ ഗര്‍ഭിണികളാകുന്നതില്‍ സ്‌ത്രീകള്‍ മാറി നില്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രസീലില്‍ കണ്ടെത്തിയ രോഗം ലാറ്റിനമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നതായിട്ടാണ് വിവരം. വൈറസ് ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സാഹചര്യം സംജാതമാകുന്നതു മുന്നില്‍ കണ്ടാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1940- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :