ബീജിംഗ്|
jibin|
Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (19:51 IST)
ആര്‍ത്തവകാലം സ്‌ത്രീകള്‍ക്ക് എന്നുമൊരു വെല്ലുവിളിയാണ്. ജോലിക്ക് പോകാനും ചുറ്റിക്കറങ്ങി നടക്കാനും മടിക്കുന്ന ഏഴു ദിവസങ്ങള്‍. പലരും വീട്ടില്‍ തന്നെയാകും ഈ ദിവസങ്ങള്‍ കഴിച്ചു കൂട്ടുക. ആര്‍ത്തവകാലങ്ങളില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും അസ്വസ്‌ഥതയുമാണ് എല്ലാവരെയും വലയ്‌ക്കുന്നത്. കാലം മാറിയതിനാല്‍ ഈ സമയങ്ങളെക്കുറിച്ച്
സംസാരിക്കുന്നതോ ചര്‍ച്ച നടത്തുന്നതോ ഒരു മോശപ്പെട്ട കാര്യമായി ആരും കരുതുന്നില്ല. പത്തില്‍ ഒരു സ്‌ത്രീക്ക് കഠിനമായ ആര്‍ത്തവവേദന അനുഭപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നാല്‍ ആര്‍ത്തവസമയത്ത് കഠിനമായ വേദനയുണ്ടെങ്കില്‍ സ്ത്രീ ജീവനക്കാര്‍ക്ക് രണ്ട് ദിവസം അവധി നല്‍കാനാണ് ചൈന ഒരുങ്ങുന്നത്. ചൈനയിലെ അന്‍ഹുയ് മേഖലയിലാണ് ആര്‍ത്തവ ദിനങ്ങളില്‍ അവധി അനുവദിക്കുക. എല്ലാ മാസത്തിലും രണ്ട് ദിവസമാകും ആര്‍ത്തവ അവധി. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ അവധിക്ക് അര്‍ഹതയുണ്ടാവുകയുള്ളു.
നിയമങ്ങളിലെ കര്‍ക്കശ്യതകൊണ്ടും അച്ചടക്കമുള്ള ഭരണരീതി കൊണ്ടും എന്നും ശ്രദ്ധയാകര്‍ഷിക്കുന്ന ചൈനയില്‍ ഇത്തരമൊരു നിയമം വന്നതില്‍ എല്ലാവരും സന്തോഷിക്കുകയാണ്. തീരുമാനത്തെ സ്‌ത്രീകള്‍ സ്വാഗതം ചെയ്‌തു കഴിഞ്ഞു. എന്നാല്‍ ഈ തീരുമാനം സ്വീകരിക്കാന്‍ വൈകി പോയെന്നും ചില സ്‌ത്രീകള്‍ പറയുന്നുണ്ട്.
ഷാന്‍ഹി, ഹുബേയ് മേഖലകളില്‍ കഠിനമായി ആര്‍ത്തവ വേദന അനുഭവിക്കുന്നവര്‍ക്ക് അവധി നല്‍കി വരുന്നുണ്ട്.