നിത്യ യൗവനത്തിന് എന്നും ലൈംഗികബന്ധം പതിവാക്കൂ!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2022 (11:15 IST)
നിത്യ യൗവനത്തിന് എന്നും ലൈംഗികബന്ധം പതിവാക്കണമെന്ന് പഠനം. ലൈംഗികബന്ധത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ആണ് ഉള്ളത്. നിത്യ യൗവനം സ്വന്തമാക്കാനും സെക്‌സ് സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു വ്യക്തിയെ 15 വര്‍ഷം ചെറുപ്പമായി തോന്നിപ്പിക്കും. കൂടാതെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതും ചെറുപ്പമാകാന്‍ സഹായിക്കും. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വര്‍ഷത്തില്‍ നാലുതവണയെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം.

ഇതോടൊപ്പം വ്യായാമവും ഉല്ലാസവും കൂടി ഉണ്ടായാല്‍ ചെറുപ്പം തോന്നാന്‍ കാരണമാകും. ലൈംഗികതയ്ക്ക് അരമണിക്കൂര്‍ ചെലവാക്കുന്നത് നല്ലൊരു വ്യായാമം കൂടിയാണ.് ഇതിലൂടെ 85 കലോറി കത്തിച്ചു കളയാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് മണിക്കൂറില്‍ നാലര കിലോമീറ്റര്‍ നടക്കുന്നതിനും 8 കിലോമീറ്റര്‍ ജോഗിംഗ് ചെയ്യുന്നതിനും തുല്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :