രേണുക വേണു|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (14:20 IST)
തടി കുറയ്ക്കാനായി ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ നമുക്കിടയില്‍ ധാരാളം ഉണ്ട്. ചിലര്‍ രാവിലെയും വൈകിട്ടും കുറച്ച് ദൂരം നടക്കും, ചിലര്‍ ഓടും. ഇതില്‍ ഏതിനാണ് കൂടുതല്‍ ഗുണമെന്ന് അറിയുമോ?
തടി കുറയ്ക്കാന്‍ ഒരാള്‍ ദിവസേന ഓടുകയാണെങ്കില്‍ ഇതിനു നല്ല പോലെ ഊര്‍ജ്ജം ആവശ്യമാണ്. ശരീരത്തിനു നല്ല പോലെ പ്രഷര്‍ കൊടുത്താല്‍ മാത്രമേ ഓടാന്‍ സാധിക്കൂ. നല്ല ആരോഗ്യമുള്ള വ്യക്തികള്‍ക്കും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നവര്‍ക്കും ഓടുന്നതാണ് നല്ലത്. ദിവസവും ഓടുന്നത് പെട്ടന്ന് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും. ഓടുമ്പോള്‍ കൂടുതല്‍ കലോറി ശരീരത്തില്‍ നിന്ന് പോകുന്നു.
അതേസമയം, ദിവസവും നടക്കുന്നത് കുറച്ച് കൂടി ലളിതമായ കാര്യമാണ്. ശരീരഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ നടക്കുന്നതിന്റെ സമയം കൂട്ടേണ്ടി വരും. കൂടുതല്‍ ഊര്‍ജം ചെലവഴിക്കാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ദിവസവും നടക്കുന്നതാണ് നല്ലത്. നല്ല ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം ആയിരിക്കണം വ്യായാമം തിരഞ്ഞെടുക്കാന്‍. ഏതൊര വര്‍ക്കൗട്ട് ചെയ്യുന്നതിനൊപ്പവും പ്രോട്ടീന്‍ റിച്ച് ആയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.