ചോറ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ ഇടയാക്കുമോ?; പഠനം പറയുന്നത് ഇങ്ങനെ!

136 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ജീവിതരീതികളെ അടിസ്ഥാനപ്പെടുത്തി, അവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മറുപടി.

Last Modified ശനി, 27 ജൂലൈ 2019 (17:38 IST)
യഥാര്‍ത്ഥത്തില്‍ ചോറ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ ഇടയാക്കുമോ? ഇല്ല- എന്നാണ് ജപ്പാനിലെ ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. 136 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ജീവിതരീതികളെ അടിസ്ഥാനപ്പെടുത്തി, അവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മറുപടി.

അരി, പ്രധാനപ്പെട്ട ഭക്ഷ്യധാന്യമായി കണക്കാക്കുന്ന മിക്ക ഏഷ്യന്‍ രാജ്യങ്ങളിലെയും അവസ്ഥകള്‍ വിലയിരുത്തുമ്പോള്‍ ചോറ് ശരീരവണ്ണം കൂട്ടുന്ന ഭക്ഷണമല്ല എന്നാണ് മനസ്സിലാക്കാനാകുന്നതെന്ന് പഠനം പറയുന്നു.

'ചോറ് പ്രധാനപ്പെട്ട ഭക്ഷണമായിട്ടുള്ള രാജ്യങ്ങളെയും അങ്ങനെയല്ലാത്ത രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ അമിതവണ്ണം കൂടുതല്‍ കാണുന്നത് രണ്ടാമത് പറഞ്ഞ തരം രാജ്യങ്ങളിലാണ്. അതായത് ചോറല്ല, അമിതവണ്ണത്തിന് കാരണമാകുന്നത് എന്ന് സാരം. മാത്രമല്ല ചോറ് കഴിക്കുന്നത്, ദീര്‍ഘനേരത്തേക്ക് വിശപ്പ് വരാതിരിക്കാനും ഇടയില്‍ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കുന്ന ശീലമില്ലാതാക്കാനും സഹായിക്കും.'- പഠനസംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ടൊമോക്കോ ഇയാമി പറയുന്നു.

ലണ്ടനിലുള്ള 'നാഷണല്‍ ഒബിസ്റ്റി ഫോറം' ചെയര്‍മാന്‍ ടാം ഫ്രൈയും ഈ പഠനത്തെ ന്യായീകരിച്ച് രംഗത്തുവന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :