അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജൂലൈ 2021 (20:17 IST)
സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് ആക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേർക്കുമാണ് ആദ്യഡോസ് വാക്‌സിൻ നൽകിയത്.
ജനസംഖ്യയുടെ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ്
വാക്‌സിൻ നൽകി. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് വാക്സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് വാക്‌സിൻ നൽകിയത്.അതില്‍ 1,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.
വാക്‌സിൻ എടുത്തവരിൽ 51.94 ശതമാനം (78,20,413) സ്ത്രീകളാണ്. 48.05 ശതമാനം (72,35,924) പുരുഷന്‍മാരും വാക്‌സിനെടുത്തു. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്സിന്‍ സ്വീകരിച്ചത്.