വിയര്‍പ്പു നാറ്റം അലട്ടുന്നുണ്ടോ? പ്രതിവിധിയുണ്ട്!

ശ്രീനു എസ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (14:53 IST)
എത്രനല്ല പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചാലും ചിലര്‍ക്ക് തങ്ങളുടെ ശരീര ഗന്ധത്തില്‍ ഒരു തൃപ്തിയില്ലായ്മയുണ്ട്. സത്യത്തില്‍ വിയര്‍പ്പിന് പ്രത്യേകിച്ച് മോശം ഗന്ധമൊന്നുമില്ല. എന്നാല്‍ വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കുന്നത് അത് ചര്‍മത്തിലെ ബാക്ടീരിയകളോടും അഴിക്കിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ്. ശരീരത്തില്‍ ചൂടുകൂടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാനാണ് ശരീരം വിയര്‍ക്കുന്നത്. സത്യത്തില്‍ വിയര്‍പ്പ് നല്ലതാണ്. എന്നാല്‍ അത് ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ പുറപ്പെടുവിക്കുമ്പോഴാണ് പ്രശ്‌നമാകുന്നത്.

ശരീരതാപനില കൂടി ശരീരം വിയര്‍ക്കാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരം വിയര്‍ക്കുന്നതിന് കാരണമാകാറുണ്ട്. കൂടാതെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമ്പോഴും വിയര്‍ക്കാറുണ്ട്. ചെറുനാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി കുളിക്കുന്നത് വിയര്‍പ്പുനാറ്റത്തിന് പ്രതിവിധിയാണ്. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :