aparna shaji|
Last Modified ഞായര്‍, 29 മെയ് 2016 (18:03 IST)
മഴയെ സ്നേഹിക്കാത്തവര്‍ ആരുമുണ്ടാകില്ല, എന്നാല്‍ മഴക്കാലത്ത് സ്നേഹിച്ചാല്‍ പണികിട്ടും. കാത്തിരിപ്പിനൊടുവില്‍
മഴ ഇങ്ങെത്താനായി. പതിവ് പോലെ തന്നെ, തോരാതെ പെയ്യുന്ന മഴയും, തണുത്ത അന്തരീക്ഷവും, റോഡിലെ വെള്ളക്കെട്ടുമെല്ലാം ചേർന്ന് ആശുപത്രികളിൽ രോഗ ബാധിതരായവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍നിന്ന് മഴയുടെ തണുപ്പിലേക്ക് കാലം കടക്കുമ്പോള്‍ പെട്ടെന്നുള്ള കാലാവസ്‌ഥാമാറ്റവും അതിന്റെ ശേഷിപ്പുകളും രോഗങ്ങളെ ക്ഷണിച്ചുവരുത്തും. മഴയെ കരുതലോടെ വരവേറ്റില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ആപത്താണെന്ന് ഓര്‍ക്കുക.
മഴക്കാല രോഗങ്ങള്‍:
മഴക്കാല അസുഖങ്ങളാ ണ് ജലദോഷം, വൈറല്‍ പ്പനി, ഛര്‍ദ്യതിസാരം, മഞ്ഞപ്പിത്തം, ന്യൂമോണി യ,കോളറ തുടങ്ങിയവ. ചികിത്സ കൂടാതെ തന്നെ സുഖംപ്രാപിക്കുന്ന ടൈഫോയ്‌ഡും എലിപ്പനിയും വര്‍ഷകാലത്താണ് വ്യാപകമാവുന്നത്. അരങ്ങേറുന്ന സാംക്രമികരോഗങ്ങളെപ്പറ്റിയുള്ള സാമാന്യാവബോധം രോഗനിവാരണത്തിന് സഹായകമാവും.
കോളറ:
ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗം. പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകും. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്റെ നിറത്തിലാണ്. രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം.
ടൈഫോയ്ഡ്:
മഴക്കാലത്ത് വേഗത്തില്‍ പടരുന്ന മറ്റൊരു രോഗം. രോഗിയുടെയും രോഗാണുവാഹക രുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം.
ന്യുമോണിയ:
വായുവില്‍ക്കൂടി പകരുന്നു. പിഞ്ചുകുട്ടികള്‍ക്കു ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍. സമയത്തു ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും.
മഞ്ഞപ്പിത്തം:
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ രണ്ട് തരത്തിലുള്ള മഞ്ഞപ്പിത്തങ്ങളാണ് സാധാരണയായുള്ളത്. രോഗം വരാതിരിക്കാനായി വാക്‌സിനേഷനുകളുണ്ട്. ഹെപ്പറ്റൈറ്റിസ് എയാണ് കൂടുതലായും ശുചിത്വമില്ലായ്മയിലൂടെ പകരുന്നത്. വിശപ്പില്ലായ്മ, പനി, വയറുവേദന, ഓക്കാനം, മൂത്രത്തിലും കണ്ണിനും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്:
വൃത്തിയുള്ള സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, മലമൂത്ര വിസര്‍ജനം ചെയ്തതിന് ശേഷം കൈ നന്നായി സോപ്പിട്ടു കഴുകുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം, രോഗി കഴിച്ച പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നത് എന്നിവ ഒഴുവാക്കുക.
പകർച്ചപ്പനി:
കടുത്തപനി, പേശിവേദന, മൂക്കടപ്പ്, തൊണ്ടകാറല്‍, ഇവയ്ക്കൊപ്പം മഴക്കാല കൂടെപ്പിറപ്പായ ജലദോഷം, തുമ്മല്‍, നീരിളക്കം, എന്നിവയെല്ലാം
പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ
പനികൂടി ടൈഫോയ്ഡ്, ന്യുമോണിയ മഞ്ഞപ്പിത്തം, എന്നിവയായി മാറാവുന്നതാണ്.
മഴക്കാല രോഗങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍:
1. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
2. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.
3. ഭക്ഷണത്തിനു മുന്പും ശേഷവും
സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
4. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.
5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നിൽക്കാതെ വൃത്തിയായി സൂക്ഷിക്കുക.
6. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
7. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കിണറ്റിലെ ജലത്തിൽ ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
8. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്.ഇത് നശിപ്പിക്കുക