ജീവിതം ആർഭാടമാക്കണം, ലഹരി വസ്തുക്കൾ വാങ്ങണം; യുവാക്കൾ കണ്ടെത്തിയ മാർഗം മോഷണം, കവർച്ചാസംഘം പൊലീസ് പിടിയിൽ

മോഷണം സ്ഥിരമാക്കിയ നാൽവർ സംഘം പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശികളായ ചെറുവത്തൂർ കണ്ടത്തിൽ സുൾഫിക്കർ(19‌), കുന്നുമ്മൽ മുഹമ്മദ് നിയാസ്(24), കേളയത്ത് റംഷാദ്(27), ചെറുവത്തൂർ കൊപ്രാപറമ്പിൽ ശിഹാബുദ്ദീൻ(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം| aparna shaji| Last Modified വെള്ളി, 27 മെയ് 2016 (13:59 IST)
മോഷണം സ്ഥിരമാക്കിയ നാൽവർ സംഘം പൊലീസ് പിടിയിൽ. കാസർഗോഡ് സ്വദേശികളായ ചെറുവത്തൂർ കണ്ടത്തിൽ സുൾഫിക്കർ(19‌), കുന്നുമ്മൽ മുഹമ്മദ് നിയാസ്(24), കേളയത്ത് റംഷാദ്(27), ചെറുവത്തൂർ കൊപ്രാപറമ്പിൽ ശിഹാബുദ്ദീൻ(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കളിൽ നിന്നും 20 ഗ്രാം കഞ്ചാവ്, മാരകായുധങ്ങൾ എന്നിവയും കണ്ടെടുത്തു. ആർഭാട ജീവിതത്തിന് പണം കണ്ടെത്താനുള്ള മാർഗമായാണ് ഇവർ മോഷണം ആരംഭിച്ചത്. മോഷണ വസ്തുക്കൾ ഇവർ തമിഴ്നാട്ടിൽ കൊണ്ടുപോയാണ് വിൽക്കുന്നത്. കിട്ടുന്ന പണം മുഴുവൻ ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആഘോഷമായി നടക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റുമാനൂർ സി ഐ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കവർച്ചാസംഘത്തെ പിടികൂടുയത്. എസ് ഐ സുരേഷ് കുമാർ, എ എസ് ഐമാരായ ശ്രീകുമാർ, പ്രകാശൻ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :