aparna shaji|
Last Updated:
തിങ്കള്‍, 23 മെയ് 2016 (17:34 IST)
വിവാഹ ജീവിതം അർത്ഥ പൂർണമാകണമെങ്കിൽ ഒരു കുഞ്ഞ് ജനിക്കണം എന്ന് വിശ്വസിക്കുന്നവർ തന്നെയാണ് മലയാളികൾ. കുട്ടികളെ താലോലിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ പുത്തൻ തലമുറയിലെ യുവത്വത്തിന്റെ അഭിപ്രായത്തിൽ ആദ്യം അഘോഷമെന്നാണ്.
ഒരു സ്ത്രീയുടെ ഗർഭധാരണത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ അതിന് അറിഞ്ഞോ അറിയാതെയോ ഓരോരുത്തരും കാരണക്കാരാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിലെ കണക്കെടുക്കുകയാണെങ്കിൽ വന്ധ്യതയിൽ 30 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. അതിന്റെ കാരണം ജീവിത രീതിയിലെ മാറ്റങ്ങൾ തന്നെയാണ്. സത്രീയുടെ ഗർഭധാരണത്തെ ബാധിക്കുന്ന, ഒരുപക്ഷേ ആരും വലിയ പ്രാധാന്യം നൽകാത്ത ചില പ്രശ്നങ്ങൾ എന്തെന്നറിയാം.
തൂക്കകുറവ്:
ആരോഗ്യത്തിൽ കുറവില്ല. എന്നാൽ തൂക്കം കുറവാണ്. ഈ സാഹചര്യത്തിൽ ഒരു സ്ത്രീ ഗർഭം ധരിക്കുകയാണെങ്കിൽ അത് ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും. ചില സമയങ്ങളിൽ ഇത് അബോർഷന് കാരണമായേക്കാം. തൂക്കക്കുറവിന്റെ പ്രധാനകാരണം ഹോർമോണിന്റെ പ്രശ്നങ്ങളുമാകാം. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമായ ജീവിതത്തിന് തൂക്കം ഒരു കാരണമാകാതെ ശ്രദ്ധിക്കേണ്ടത് സ്ത്രീകളാണ്.
മന:പ്രയാസ്സം, സമ്മർദ്ദം:
പുതിയ കാലത്ത് സ്ത്രീകൾ അനിഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മന:പ്രയാസ്സം. കുടുംബത്തിലെ പ്രശ്നങ്ങൾ, ഓഫീസിലെ പ്രശ്നങ്ങൾ, തലവേദന ഇതെല്ലാം ഒരുമിച്ചായാൽ മനസ്സ് ഒരിക്കലും ആരുടേയും കൈ പിടിയിൽ ഒതുങ്ങില്ല. രക്തയോട്ടത്തെ ഇത് ബാധിക്കുകയും നല്ല കാര്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാതേയും ആകും. ഇത് ഭാവിയിൽ പ്രത്യേകിച്ചും ഗർഭകാലത്ത് വൻ പ്രശ്നം തന്നെ സൃഷ്ടിക്കും.
തൊഴില്‍ സംബന്ധമായ സമ്മര്‍ദ്ദം സ്ത്രീകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടനവധിയാണ്. സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ സ്ത്രീകളില്‍ സ്ഥിരമായ ആര്‍ത്തവചക്രം തെറ്റുകയും ഇത് ഹോര്‍മ്മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരം ചില ഹോര്‍മ്മോണ്‍ പ്രശ്‌നങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകുന്നു.
അമിതമായ വ്യായാമം:
വ്യായാമം ഭവിഷ്യത്ത് കൊണ്ട് വരുന്ന സാഹചര്യവുമുണ്ട്. വ്യായാമം അമിതമാകുമ്പോൾ ശരീരം ക്ഷീണിച്ച് തുടങ്ങും. ഗർഭകാലത്ത് ഒരുപാട് വിപുലമായ രീതിയിൽ ഒരിക്കലും വ്യായാമം ചെയ്യരുത്. ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തിന് ഒരുപാട് ഊർജ്ജം പാഴാക്കാൻ കഴിയുകയില്ല.
കാപ്പി:
കാപ്പി വില്ലനല്ല, എന്നാൽ കാപ്പിയിലെ കഫീൻ വില്ലനാണ്. എവിടെ വേണമെങ്കിലും ലഭിക്കുന്ന ഒന്നാണ് കഫീൻ. കാപ്പി, ചോക്ലേറ്റ് തുടങ്ങിയവ ഇഷ്ട് ഭക്ഷണമാക്കിയിരിക്കുന്നവർക്ക് കഫീനിന്റെ ദോഷ വശം അറിയാമെങ്കിലും ഇവയൊന്നും കഴിക്കാതിരിക്കാൻ കഴിയില്ല. ഇതുതന്നെയാണ് കഫീന്റെ ലക്ഷ്യവും. അഡിക്റ്റ് ആവുകയാണ് ഓരോരുത്തരും. മാറ്റാൻ കഴിയാത്ത രീതിയിൽ അഡിക്റ്റ് ആകും.
പുകവലി:
പുകവലിയുടെ കാര്യമെടുത്താന്‍ ഇതും സ്ത്രീകളിലെ വന്ധ്യതയ്ക്ക് ഒരു വലിയ കാരണമാണെന്ന് പറയേണ്ടിവരും. സ്ത്രീകളില്‍ ഗര്‍ഭസാധ്യത കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ് പുകവലി. ഗര്‍ഭിണികളായ സ്ത്രീകള്‍ പുകവലിച്ചാല്‍ അബോര്‍ഷന്‍ നടക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ലാ, ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനും കുഞ്ഞിന് മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയുമുണ്ട്.
മദ്യവും സ്ത്രീകളും:
പുരുഷന്മാരുടെ രീതിയിലേക്ക് സ്തീകളും മാറിയിരിക്കുകയാണ്. മദ്യം കഴിക്കുന്നതിലൂടെ സ്ത്രീകളിൽ ഗർഭസാധ്യത കുറയാൻ സാധ്യത വളരെ കൂടുതലാണ്. അബോർഷൻ നടക്കാനും ചിലപ്പോൾ വന്ധ്യത ഉണ്ടാകാനും മദ്യപാനം കാരണമാകും.