സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (13:38 IST)
സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്ടര്‍ എടുക്കുന്ന യുക്തി പൂര്‍വമായ തീരുമാനമാണിത്. എന്നാല്‍ ആദ്യ പ്രസവം സിസേറിയനായാല്‍ രണ്ടാമത്തെ പ്രസവവും സിസേറിയനാകാനാണ് സാധ്യത. കൂടാതെ പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന് ശരാശരി 12 മുതല്‍ 14 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആശുപത്രിയിലെത്തിയാലും ഗര്‍ഭിണിയുടെ തൊട്ടരികെ ഭര്‍ത്താവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രസവവേദന സമയത്ത് ഭര്‍ത്താവിന്റെ സാന്നിധ്യം ഗര്‍ഭിണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വളരെയധിം ജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ് കിടന്നിരുന്ന വെള്ളസഞ്ചി പൊട്ടിയിരിക്കുന്നു എന്ന് മനസിലാക്കാം. പിന്നാലെ ഉടര്‍ ഡോക്ടറെ വിവരം അറിയിക്കണം.