സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 3 ഓഗസ്റ്റ് 2024 (19:42 IST)
ഇന്ന് കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരികയാണ്. മൊബൈല്‍ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നുവെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തിലുണ്ടാകുന്ന റേഡിയേഷന്‍ കുട്ടികളുടെ ചര്‍മ്മത്തെയാണ് ദോഷകരമായി ബാധിക്കുന്നു. കുട്ടികളുടെ ചര്‍മ്മം മുതിര്‍ന്നവരെക്കാളും മുദുവാണ് മൊബൈലില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ കുട്ടികളുടെ മൃദുചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചര്‍മ്മത്തില്‍ ചുണുങ്ങ് ചൊറിച്ചില്‍ നീറില്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
മൊബൈല്‍ ഉപയോഗം കുട്ടികളുടെ ചര്‍മ്മത്തെ മാത്രമല്ല ബാധിക്കുന്നത്. ഇത്തരത്തിലുള്ള റേഡിയേഷനുകള്‍ കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റീവിറ്റി എന്ന സ്വാഭാവ വൈകല്യത്തിനും കാരണമാകുന്നു. ഇത് കുട്ടികളില്‍ മാനസികവും വൈകാരികവുമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാകുന്നതിന്ന് കാരണമാകുന്നു.