ഒരു നോട്ടിഫിക്കേഷന്‍ വന്നാല്‍ ഉടന്‍ ഫോണ്‍ പരിശോധിക്കണമെന്ന തോന്നല്‍ തീവ്രമായി ഉണ്ടാകാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 മാര്‍ച്ച് 2024 (11:51 IST)
പലര്‍ക്കും ഫോണ്‍ കൈയില്‍ കൊണ്ടുനടക്കാതിരിക്കാന്‍ സാഹചര്യം വന്നിട്ടുണ്ട്. ലോകത്ത് പലരും ഫോണ്‍ അഡിക്ഷനിലാണ്. ഇതിന് വളരെയധികം പ്രത്യാഘതങ്ങളും ഉണ്ട്. മാനസിക ആരോഗ്യത്തെയും കണ്ണിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഫോണിന്റെ അമിത ഉപയോഗം ഉത്കണ്ഠാരോഗത്തിലേക്കും ഡിപ്രഷനിലേക്കും നയിക്കും.

ജര്‍മനിയില്‍ 2019 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ നടത്തിയ ഒരു പഠനമനുസരിച്ച് ദിവസവും ഒരു മണിക്കൂര്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയുമെന്നാണ്. ഫോണ്‍ അടുത്തില്ലാതിരിക്കുമ്പോള്‍ ഉത്കണ്ഠപ്പെടുകയാണ് ഫോണ്‍ അഡിക്ഷന്റെ പ്രധാന ലക്ഷണം. ഫോണ്‍ ഉപയോഗം മൂലം മറ്റ് അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാന്‍ വി്ട്ടുപോകുക, വാഹനമോടിക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുക, ഒരു നോട്ടിഫിക്കേഷന്‍ വന്നാല്‍ ഉടന്‍ ഫോണ്‍ പരിശോധിക്കണമെന്ന തോന്നല്‍ ഇതെല്ലാം ഫോണ്‍ അഡിക്ഷന്റെ ലക്ഷണങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :