ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 നവം‌ബര്‍ 2024 (15:49 IST)
ഹോര്‍മോണുകളുടെ നിയന്ത്രണത്തിനും ദഹനത്തിനും വലിയ പങ്കുവഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ്. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തിലെ താളപ്പിഴകള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ശരീരം പ്രധാനമായി അഞ്ച് ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇതില്‍ ആദ്യത്തേത് വയറിനു മുകളിലെ വേദനയാണ്. ഇത് പുറകിലേക്കും വ്യാപിക്കും. ഈ ബുദ്ധിമുട്ട് വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, തുടര്‍ച്ചയായ വയറിളക്കം എന്നിവയോടൊപ്പം വരാം. മറ്റൊന്ന് ദഹന പ്രശ്‌നങ്ങളാണ്. ഇവ വിട്ടുമാറാതെ നില്‍ക്കും. വയറുപെരുക്കം, ദഹനം നടക്കാത്ത അവസ്ഥ, തല ചുറ്റല്‍, ഓക്കാനം, വയറിളക്കം അല്ലെങ്കില്‍ മലബന്ധം എന്നിവയൊക്കെ ഉണ്ടാവാം.

അതേസമയം ഈ ലക്ഷണങ്ങളെ ഐബിഎസ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ശരിയായ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. മൂന്നാമത്തെ ലക്ഷണമാണ് കാരണം ഇല്ലാതെ ശരീരഭാരം കുറയുന്നത്. ഇത് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെയും ലക്ഷണമാണ്. ഇന്‍സുലിന്‍ ഉത്പാദനം കുറയുകയും ദഹനരസങ്ങളുടെ ഉല്‍പാദനം കുറയുമ്പോഴും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ആഗീരണം ചെയ്യാന്‍ കഴിയാതെ വരുന്നു.

മറ്റൊന്ന് മലത്തിന്റെ രൂപത്തിലുള്ള വ്യത്യാസമാണ്. മലത്തിന് മണ്ണിന്റെ നിറവും ഓയില്‍ കലര്‍ന്നതുപോലെ തോന്നിക്കുന്ന രൂപവുമായിരിക്കും. മറ്റൊന്ന് മഞ്ഞപ്പിത്തമാണ്. ഇത് കണ്ണിലും തൊലിപ്പുറത്തും മഞ്ഞനിറം ഉണ്ടാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :