സെല്‍ഫി എടുക്കൂ... പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കണ്ടുപിടിക്കാം !

സെല്‍ഫിയിലൂടെ ഇനി ക്യാന്‍സറും കണ്ടുപിടിക്കാം

Health ,  Health tips ,  Cancer ,  Pancreatic cancer ,  Selfie ,  സെല്‍ഫി ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത ,  പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ,  ക്യാന്‍സര്‍
സജിത്ത്| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:24 IST)
സെല്‍ഫി എടുക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. സെല്‍ഫി പ്രേമികള്‍ക്കായി ഇപ്പോള്‍ ഇതാ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മറ്റൊന്നുമല്ല സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് അവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബില്‍ സ്ക്രീന്‍ എന്ന ആ ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിലെ ബിലിറുബിന്റെ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുകയെന്നും അവര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :