നടുവേദന അലട്ടുന്നുണ്ടോ, പരിഹാരമുണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (14:44 IST)
മലയാളികളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകളില്‍ ഒന്നാണ് നടുവേദന. ആയൂര്‍വേദം ഇതിനെ വാതരോഗങ്ങളുടെ കൂടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെക്കാലത്ത് പ്രായവ്യത്യാസമില്ലാതെ ഇത് കണ്ടുവരുന്നു. ധാരാളം ആളുകള്‍ ഇതിന് ചികിത്സ തേടുന്നുണ്ട്.

വൈദ്യശാസ്ത്രത്തെ ചില വിധഗ്ദര്‍ പറയുന്നത് നടുമാറ്റാന്‍ യോഗയ്ക്ക് കഴിയുമെന്നാണ്. ശരീരത്തിന് എന്തുകൊണ്ടും ഉത്തമമാണ് യോഗ പരിശീലിക്കുന്നത്. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന നടുവേദനകള്‍ ഏറെ പ്രയാസകരമാണ്. നമ്മള്‍ ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെയും ഒക്കെ പൊസിഷന്‍ നടുവേദനയ്ക്ക് കാരണമാകാം.

പലവിധത്തില്‍ കണ്ടുവരുന്ന നടുവേദനകള്‍ക്ക് പലതരം ചികിത്സ തന്നെയാണ്. ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന തരത്തിലുള്ളതും പ്രത്യേക സാഹചര്യങ്ങളില്‍ ഉള്ളതുമായ നടുവേദനകള്‍ ഉണ്ട്. നടുവേദന എങ്ങനെയുള്ളതാണെങ്കിലും ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ യോഗ പരിശീലിക്കാന്‍ പാടുള്ളൂ. വ്യായാമമായിട്ടല്ല, ചികില്‍സാമാര്‍ഗമായാണ് യോഗ അഭ്യസിക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :