അനുബന്ധ വാര്‍ത്തകള്‍
- 'എമ്പുരാന്' എന്തായി ? ചര്‍ച്ചകളില്‍ ആരാധകര്‍
- കുഞ്ഞിനെ കൊഞ്ചിച്ച് മോഹന്‍ലാല്‍, കൂടെ അശോകനും മനോജ് കെ.ജയനും..
- 'അയാളുടെ മനസ്സിലൂടെ യാത്ര ചെയ്തു';മലൈക്കോട്ടൈ വാലിബന് അപ്ഡേറ്റുമായി ഹരീഷ് പേരടി
- മോളിവുഡിന്റെ താര രാജാക്കന്മാര് ഒറ്റ ഫ്രെയിമില്‍, ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !
- റിഹേഴ്‌സല്‍ ക്യാമ്പില്‍ മോഹന്‍ലാലും മമ്മൂട്ടിയും, വൈറല്‍ ചിത്രം!
'എക്‌സൈറ്റ്‌മെന്റ് കൊണ്ട് വയറുവേദനിക്കുന്നു,ഓടിപ്പോയി കെട്ടിപ്പിടിക്കും'; മോഹന്‍ലാലിനെ കാണും മുമ്പ് മാളൂട്ടി, വൈറല്‍ വീഡിയോ കണ്ടില്ലേ ?
മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി കണ്ടവര്‍ ആരും മാളൂട്ടിയെ മറന്നു കാണില്ല. കുട്ടി താരത്തിന് ഒരു സ്വപ്നമുണ്ടായിരുന്നു, മോഹന്‍ലാലിനെ കാണണം എന്നതായിരുന്നു.മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ്- 2023ന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ മോഹന്‍ലാല്‍ എത്തുമെന്ന് അറിഞ്ഞതോടെ മാളൂട്ടി ഹാപ്പി. പിന്നെ അവിടേക്ക് വരുന്ന ഓരോ ഓരോ കാറുകളിലേക്കായി മാളൂട്ടിയുടെ കണ്ണുകള്‍.
ലാലേട്ടന്‍ വന്നാല്‍ ഞാന്‍ ഓടിപ്പോയി കെട്ടിപ്പിടിക്കും,എക്‌സൈറ്റ്‌മെന്റ് കൊണ്ട് എന്റെ വയറുവേദനിക്കുന്നു എന്നൊക്കെ മാളൂട്ടി പറയുന്നുണ്ടായിരുന്നു. ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു. മോഹന്‍ലാല്‍ എത്തി. തനിക്ക് ലഭിച്ച പൂച്ചെണ്ട് മോഹന്‍ലാല്‍ മാളൂട്ടിക്ക് സമ്മാനിച്ചു. അവള്‍ക്ക് പറയാനുള്ളത് സമാധാനത്തോടെ കേട്ടുനിന്നു.
എന്നാണ് വയനാട്ടിലേക്ക് വരേണ്ടതെന്ന് മാളൂട്ടിയോട് മോഹന്‍ലാല്‍ ചോദിച്ചു. കുഞ്ഞിന്റെ വലിയ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് മാതാപിതാക്കള്‍.മഴവില്‍ മനോരമയിലെ എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയില്‍ അമ്മ ഷഹാന നാസര്‍ മത്സരാര്‍ത്ഥിയായിരുന്നു.