സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 6 ജൂലൈ 2022 (12:15 IST)
വേദനകള്‍ എന്നും മനുഷ്യന്റെ കൂടെതന്നെയുണ്ട്.
വേദന ഉണ്ടായാല്‍ പലരും പല മാര്‍ഗങ്ങളാണ് സ്വീകരിക്കുക. എന്നാല്‍, അത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. വേദന ഉണ്ടായാല്‍ കൈക്രിയയായി ചിലര്‍ ചൂട് വെയ്ക്കും, ചിലര്‍ ഐസ് വെയ്ക്കും. തണുപ്പും ചൂടും വേദനയ്ക്ക് നല്ലതാണ് എന്ന അഭിപ്രായമുള്ളവരാണ് ഇവര്‍. അക്ഷരാര്‍ത്ഥത്തില്‍ ഇത് ശരിയാണ്. പക്ഷേ ഏതെല്ലാം വേദനയ്ക്കാണ് ചൂട് വെയ്‌ക്കേണ്ടത്, തണുപ്പ് വെയ്‌ക്കേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
ചൂടുവെള്ളത്തില്‍ ഒരു ടിസ്പൂണ്‍ തേന്‍ ഒഴിച്ച് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. വേദനകള്‍ക്ക് ആശ്വാസമാകും. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് വേദനയുള്ള ഭാഗത്ത് ഏതെങ്കിലും ബാം പൂരട്ടുക. യൂക്കാലി തൈലം തേച്ച് ആവി കൊള്ളുന്നതും നല്ലതാണ്. വേദനയുള്ളിടത്ത് ചൂടു പിടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും.