National Protein Day: മുട്ടയുടെ വെള്ള കഴിക്കുന്നതുകൊണ്ടുള്ള പ്രധാന നാലുഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (16:46 IST)
മുട്ടയുടെ വെള്ളയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്. കൊഴുപ്പു കുറഞ്ഞ മാംസ്യം
അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയില്‍ ജീവകങ്ങളായ എ , ബി12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന റൈബോഫ്‌ലേവിന്‍ മുട്ട വെള്ളയില്‍ ഉണ്ട്.

ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. വിശപ്പിനെ നിയന്ത്രിക്കാനും മുട്ടയുടെ വെള്ളയിലുള്ള കൊഴുപ്പു കുറഞ്ഞ മാംസ്യം സഹായിക്കുന്നു. ശരീരഭാരം കുറച്ച് ആരോഗ്യം മികച്ചതാക്കാന്‍ മുട്ടയുടെ വെള്ള ഉത്തമമാണ്. അതുപോലെ തന്നെ ഹൃദ്രോഗസാധ്യത ഇല്ലാതാക്കാനും ഈ ആഹാരരീതി സഹായിക്കും. ഹൃദയധമനികളെ വികസിപ്പിച്ച് രക്തത്തിന്റെ ഒഴുക്ക് വേഗത്തിലാക്കാനും മുട്ടയുടെ വെള്ള മികച്ചതാണ്.

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മര്‍ദം കുറയ്ക്കും. ശരീരത്തി?ന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇലക്ട്രോലൈറ്റായി പ്രവര്‍ത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം എന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്. മുട്ടയുടെ വെള്ളയില്‍ വിറ്റാമിന്‍ എ, ബി12, ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവ ഇല്ലാതാക്കാന്‍ വെള്ള സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :