നെയില്‍ പോളിഷ് നല്ലതോ ചീത്തയോ?

ശാസ്ത്രീയമായി പറഞ്ഞാല്‍ നെയില്‍ പോളിഷ് നിങ്ങളുടെ നഖങ്ങള്‍ക്കോ വിരലുകള്‍ക്കോ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ല

രേണുക വേണു| Last Updated: വെള്ളി, 15 ഡിസം‌ബര്‍ 2023 (11:56 IST)

നെയില്‍ പോളിഷ് ഇഷ്ടമില്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളും പൊതുവെ കുറവാണ്. നിങ്ങളുടെ കൈ വിരലുകള്‍ സുന്ദരമാക്കുന്നതില്‍ നെയില്‍ പോളിഷിന് വലിയ പങ്കുണ്ട്. എന്നാല്‍ നെയില്‍ പോളിഷ് സ്ഥിരമായി ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?

ശാസ്ത്രീയമായി പറഞ്ഞാല്‍ നെയില്‍ പോളിഷ് നിങ്ങളുടെ നഖങ്ങള്‍ക്കോ വിരലുകള്‍ക്കോ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. നിങ്ങളുടെ നഖങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് രക്തത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ നെയില്‍ പോളിഷും നഖത്തിന്റെ ആരോഗ്യവും തമ്മില്‍ വലിയ ബന്ധങ്ങളൊന്നും ഇല്ല.

അതേസമയം നെയില്‍ പോളിഷ് സ്ഥിരമാക്കുന്നത് അത്ര നല്ലതല്ല. സ്ഥിരമായി നെയില്‍ പോളിഷ് ചെയ്യുമ്പോള്‍ അത് നഖത്തിന്റെ നിറം മങ്ങാന്‍ കാരണമാകും. മാത്രമല്ല നെയില്‍ പോളിഷ് ഒഴിവാക്കാന്‍ കട്ടിയുള്ള കെമിക്കല്‍ ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നത് നഖത്തിനു ദോഷം ചെയ്യും. രണ്ട് ആഴ്ചയില്‍ കൂടുതല്‍ ഒരേ നെയില്‍ പോളിഷ് നിലനിര്‍ത്തരുത്. വിരലിലോ നഖത്തിലോ മുറിവുണ്ടെങ്കില്‍ നെയില്‍ പോളിഷ് ഒഴിവാക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :