അനുബന്ധ വാര്‍ത്തകള്‍
- പ്രധാന ഭക്ഷണത്തിന് മുന്നെയാണോ പിന്നെയാണോ പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത്
- കാന്താരി മുളകിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഇവയാണ്
- ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു!
- പ്രമേഹ രോഗികള്‍ക്ക് പച്ചപപ്പായ കഴിക്കാമോ
- ഇതാണ് ശീലമെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകും!
നഖങ്ങള്‍ നീട്ടിവളര്‍ത്തുന്നവരാണോ, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
നഖങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള പരിപാലനം നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നും വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത അത്രയും സൂക്ഷ്മങ്ങളായ ഈ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.
ആഹാരം കഴിക്കല്‍, പാചകം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും കൈകള്‍ ചെയ്യുന്നുണ്ട്. നഖത്തിന്റെ അടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ത്തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു.