മുടികൊഴിച്ചിലിന്റെ മൂന്ന് ഘട്ടങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (09:05 IST)
മുടിയുടെ വളര്‍ച്ച മുതല്‍ അത് കൊഴിയുന്നത് വരെയുള്ള കാലയളവ് മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുന്നത്.

ആദ്യഘട്ടത്തില്‍ (അനാജെന്‍) മുടിയുടെ വളര്‍ച്ച മാത്രമാണുണ്ടാകുന്നത്. ഇത് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയാണ് ഉണ്ടാവുന്നത്. രണ്ടാമത്തെ ഘട്ടത്തില്‍ ( കാറ്റാജെന്‍) ഒരു വിശ്രമസമയം പോലെയാണ് ഉണ്ടാകുക. ഇത് രണ്ട് മുതല്‍ നാല് ആഴ്ച വരെയാണ് നീണ്ടുനില്‍ക്കുന്നത്. ഇതിന് ശേഷമുള്ള മൂന്നാം ഘട്ടത്തിലേക്ക് (ടെലോജെന്‍) കടക്കുമ്പോഴാണ് മുടി കൊഴിയുന്നത്. ഇത് രണ്ട് മുതല്‍ നാല് മാസം വരെയാണ് നീണ്ടുനില്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :