ഒരുമാസം പാലുല്‍പന്നങ്ങളുടെ ഉപയോഗം നിര്‍ത്തിയാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന അതിശയകരമായ മാറ്റങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (08:45 IST)
ഭക്ഷണത്തില്‍ നിന്ന് പാലിനെ ഒഴിവാക്കുന്ന ട്രെന്റ് ഇപ്പോള്‍ കൂടിവരുകയാണ്. ആരോഗ്യകാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. നിരവധിപേര്‍ പാല്‍ ഒരുമാസം ഉപേക്ഷിച്ച് തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റം തിരിച്ചറിയുന്നു. പാലുപേക്ഷിച്ചതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പറയുന്നത്. ഹൈദരാബാദിലെ യെശോദ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഡോക്ടര്‍ ദിലീപ് ഗുഡെ പറയുന്നത് പാലുല്‍പന്നങ്ങള്‍ കുറയ്ക്കുന്നത് ശരീരത്തില്‍ പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഭക്ഷണത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഫലം ലഭിക്കുമെന്നാണ്.

ചിലരില്‍ വണ്ണം കുറയ്ക്കാന്‍ പാല്‍ ഉപേക്ഷിക്കുന്നത് സഹായിക്കും. ചിലരില്‍ ഒരുമാസം പാലിന്റെ ഉപയോഗം നിര്‍ത്തിയാല്‍ ദഹനപ്രശ്‌നങ്ങള്‍ മാറുന്നതായും കാണുന്നു. വയറുപെരുക്കം, അസിഡിറ്റി, എന്നിവയും കുറയുന്നു. പാലിനെ ദഹിപ്പിക്കാന്‍ ശരീരത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നുണ്ട്. ഐബിഎസ് ഉള്ളവര്‍ പാല്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. ചര്‍മ പ്രശ്‌നങ്ങള്‍ മാറുന്നു, നീര്‍വീക്കം കുറയുന്നു, കുടലിലെ നല്ല ബാക്ടീരിയകളുടെ അഴവ് കൂടുന്നു തുടങ്ങിയവയാണ് പാല്‍ ഉപേക്ഷിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :