അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളുടെ കരളിന് എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
- സ്പീഡ് പോസ്റ്റിന്റെ പേരിലും തട്ടിപ്പ് : സർക്കാർ ഉദ്യോഗസ്ഥന്റെ 99500 രൂപാ നഷ്ടപ്പെട്ടു
- ഉറങ്ങുമ്പോള്‍ ചെവികള്‍ മൂടണം ! ഇയര്‍ മഫ്സ് ശീലമാക്കൂ
- cucumber juice: ഹൈപ്പോതൈറോയിഡിസത്തിന് വെള്ളരി ജ്യൂസ് കുടിക്കാം
- Himalayan Pink Salt: ഹിമാലയന്‍ പിങ്ക് ഉപ്പിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ
Computer Vision Syndrome: പതിവായി തലവേദനയും കാഴ്ചമങ്ങലും; നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം ഉണ്ടായിരിക്കാം!
Computer Vision Syndrome: ഇന്നത്തെ കാലത്ത് ആളുകള്‍ അവര്‍ക്ക് ലഭ്യമായ ജീവിത സമയത്തിന്റെ ഭൂരിഭാഗവും ഫോണിലാണ് ഉപയോഗിക്കുന്നതെന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. ജോലികളെല്ലാം കമ്പ്യൂട്ടറിലോ ലാപ്ടോപ്പുകളിലോ ആയിട്ടുണ്ട്. ജോലിക്കു ശേഷം ഫോണില്‍ സോഷ്യല്‍ മീഡിയയിലും കയറും. ഇതാണ് ജീവിത ശൈലി. ഇതുകൊണ്ടുതന്നെ നിരവധി ആരോഗ്യപ്രശ്നങ്ങളും പുതുതലമുറ നേരിടുന്നുണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെങ്കിലും ഈ പ്രവണത കണ്ണിനെയാണ് നേരിട്ടുബാധിക്കുന്നത്. ഇത്തരത്തില്‍ കണ്ണുകള്‍ കഴയ്ക്കുക, വരളുക, കാഴ്ച മങ്ങുക, തലവേദനയെടുക്കുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഇതിനെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം എന്നാണ് പറയുന്നത്.
ഇതിനൊരു പരിഹാരമായിട്ടാണ് 20-20-20 റൂള്‍ വരുന്നത്. ഒരോ ഇരുപതുമിനിറ്റിലും 20 സെക്കന്റ് കമ്പ്യൂട്ടറില്‍ നിന്ന് കണ്ണ് പിന്‍വലിക്കുകയും 20 സ്റ്റെപ്പ് നടക്കുകയും ചെയ്യണമെന്നതാണ് ഈ റൂള്‍ പറയുന്നത്. ഈ ശീലം പ്രവര്‍ത്തിയില്‍ വരുത്തിയാല്‍ കണ്ണിനുണ്ടാകുന്ന കേടുകള്‍ ഒരു പരിധിവരെ തടയാനാകും. അതേസമയം സ്ക്രീന്‍ നോക്കുന്നസമയത്ത് ആന്റി ഗ്ലെയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.