നടുവേദനയുണ്ടോ? അധികം നേരം ഇരിക്കരുത്

നട്ടെല്ലിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുകയും അതുവഴി കശേരുക്കളില്‍ നീര്‍ക്കെട്ട് രൂപപ്പെടുകയും ചെയ്യും

Back Pain, Long Sitting, Back Pain reasons, Side Effects of Long Sitting
രേണുക വേണു| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (08:49 IST)
Back Pain

പ്രായമായവരില്‍ മാത്രമല്ല യുവാക്കളില്‍ വരെ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് നടുവേദന. ദീര്‍ഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരില്‍ നടുവേദന പതിവാണ്. ദീര്‍ഘനേരം വാഹനമോടിക്കുന്നതും നടുവേദനയ്ക്ക് കാരണമാകുന്നു. മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ നിങ്ങളുടെ നടുവിന്റെ മസിലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുന്നു. ഇതാണ് നടുവേദനയുടെ തുടക്കം.

Read Here:
നിങ്ങളുടെ കരളിന് എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

നട്ടെല്ലിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുകയും അതുവഴി കശേരുക്കളില്‍ നീര്‍ക്കെട്ട് രൂപപ്പെടുകയും ചെയ്യും. കശേരുക്കളില്‍ നീര്‍ക്കെട്ട് ഉണ്ടാകുമ്പോള്‍ ശക്തമായ നടുവേദന അനുഭവപ്പെടും. ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയാണ് നടുവേദനയെ പ്രതിരോധിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഓരോ അരമണിക്കൂര്‍ കഴിയുമ്പോഴും ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് രണ്ടടി നടക്കുക. ഈ സമയത്ത് വെള്ളം കുടിക്കുകയോ വാഷ് റൂമില്‍ പോകുകയോ ചെയ്യാം. മാത്രമല്ല നട്ടെല്ല് സ്‌ട്രെച്ച് ചെയ്യാനും ശ്രദ്ധിക്കണം.

കൈകള്‍ നീട്ടി പിടിച്ച് മുന്‍പിലേക്കും ബാക്കിലേക്കും സ്‌ട്രെച്ച് ചെയ്യുകയാണ് വേണ്ടത്. മുന്‍പിലേക്ക് സ്‌ട്രെച്ച് ചെയ്യുമ്പോള്‍ കൈകള്‍ നിലത്ത് മുട്ടിക്കുന്നതും നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :