എന്താ ഒരു പോക്ക്...ഈ വിധത്തില്‍ അവള്‍ക്ക് സന്ദേശം അയച്ചോ? എങ്കില്‍ പണിപാളും

പ്രണയിക്കുന്നുണ്ടോ? ഈ സന്ദേശങ്ങള്‍ അവള്‍ക്ക് അയക്കല്ലേ...

Aiswarya| Last Updated: ബുധന്‍, 15 മാര്‍ച്ച് 2017 (11:12 IST)
ബന്ധങ്ങള്‍ തളിര്‍ക്കാനും അതു പൊളിഞ്ഞു പാളീസാകാനും നിമിഷങ്ങള്‍ മതിയല്ലേ. അതില്‍ ഒക്കെ ഒരാള്‍ മാത്രമാണ് സാക്ഷി നിങ്ങളുടെ മൊബൈൽ ഫോണ്‍.

മൊബൈൽ ഫോണുകൾ വഴി ഇപ്പോൾ കാര്യങ്ങളെല്ലാം എളുപ്പത്തിലാണ് നടക്കുന്നത്. എന്നാല്‍ അടുപ്പത്തിലാകാനും ബന്ധങ്ങള്‍ നിലനിര്‍ത്താനും നിങ്ങളുടെ പ്രീയപ്പെട്ടവർക്ക് സന്ദേശം അയയ്ക്കുക എന്നതാണ് മികച്ച മാർഗം അയയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം.

നിങ്ങൾ ഒരു ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ
'അത് കഴിഞ്ഞു ' എന്ന് അയയ്ക്കാതിരിക്കുക പകരം അവളെ വിളിക്കുകയോ ,തമ്മിൽ കാണുകയോ ചെയ്തു എന്തുകൊണ്ട് നിങ്ങളാ തീരുമാനം എടുത്തതെന്ന് പറയുക.

നിങ്ങൾക്ക് നല്ല ക്ഷമവേണം. നിങ്ങൾ ഒരു സന്ദേശം അയയ്ക്കുമ്പോൾ ഒരു മറുപടി പ്രതീക്ഷിക്കുന്നു എന്ന് പറയുക. എന്നാൽ ഉടനെ മറുപടി കിട്ടിയില്ലെങ്കിൽ അവൾ തിരക്കിലായിരുന്നു ,അല്ലെങ്കിൽ മറുപടി അയയ്ക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല എന്ന് മനസിലാക്കണം.

നിങ്ങൾ മദ്യലഹരിയിൽ വാഹനം ഓടിക്കുമ്പോൾ അവിടെ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട് ആ സമയം അവൾക്ക് സന്ദേശം അയയ്ക്കുന്നത് അപകടമാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :