നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 6 ജനുവരി 2025 (10:28 IST)
ചൈനയിൽ പടർന്നുപിടിക്കുന്ന എച്ച് എം പി വി കേസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗുരുരുവിൽ ആണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ഹ്യൂമൻ മെറ്റാന്യൂമോ വൈറസിൻ്റെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആദ്യകേസാണിത്. എന്നാൽ ചൈനീസ് വേരിയൻ്റ് തന്നെയാണോ എന്നതിൽ സ്ഥിരീകരണമില്ല. കുഞ്ഞിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധന തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.