അനുബന്ധ വാര്‍ത്തകള്‍
- കോൺസ്റ്റാസ് ഇന്ത്യയിലേക്ക് വരട്ടെ, നരകം എന്തെന്ന് അവനറിയും: മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം
- ഐപിഎൽ കഴിഞ്ഞാൽ രോഹിത്തും കോലിയും കഷ്ടത്തിലാകും, ടെസ്റ്റിൽ തുടരാൻ ഇംഗ്ലണ്ടിൽ കഴിവ് തെളിയിക്കേണ്ടി വരും
- 19 വയസ് മാത്രമുള്ള പയ്യനെ കൂട്ടം കൂടി ആക്രമിച്ചു, ഭീഷണിപ്പെടുത്തി: ഐസിസി എല്ലാത്തിനും കണ്ണടച്ചെന്ന് ഓസീസ് കോച്ച്
- India vs Australia, 5th Test: സിഡ്നിയിലും തോറ്റു; എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി കൈവിട്ട് ഇന്ത്യ
- ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു, 3 പേർക്ക് പരിക്ക്
രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്
രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ്. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുഞ്ഞ്. അതേസമയം കുട്ടിക്ക് യാത്ര പശ്ചാത്തലം ഇല്ലെന്നാണ് വിവരം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏതു വകഭേദമാണ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ ഇതിനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുന്‍പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം.
അതുകൊണ്ടുതന്നെ HMPV യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.