അനുബന്ധ വാര്‍ത്തകള്‍
- HMPV Virus: ലോകം വീണ്ടു ലോക്ഡൗൺ കാലത്തേക്കോ? എന്താണ് ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്
- ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍
- New Virus in China: കോവിഡിനു സമാനമായ സാഹചര്യം? ചൈനയില്‍ വ്യാപിക്കുന്ന ഹ്യൂമന്‍ മെറ്റന്യൂമോവൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം
- ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നു; ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോര്‍ട്ട്
- ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും
തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന
തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധയാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും ഹ്യൂമന്‍ മെറ്റ ന്യൂമോവൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും ചൈന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ രോഗങ്ങള്‍ ഇപ്രാവശ്യം കുറവാണെന്നും ശൈത്യകാലത്ത് സാധാരണ കാണുന്ന അണുബാധ മാത്രമാണിതെന്നും ചൈന പറയുന്നു.
അതേസമയം ന്യുമോണിയ വിഭാഗത്തില്‍ പെടുന്ന രോഗമായാണ് ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് ബാധയെ ചേര്‍ത്തിരിക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയ എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ അറിയിച്ചിട്ടുണ്ട്.
2001 ലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിക്കപ്പെട്ടത്. അതേസമയം ചൈനയിലെ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.