വാരിവലിച്ച് ഐസ്ക്രീമും തൈരും തിന്നുന്നവരുടെ ശ്രദ്ധയ്ക്ക്!

ചെന്നൈ| Last Modified വെള്ളി, 9 മെയ് 2014 (12:20 IST)
ദിവസവും ഐസ്‌ക്രീം ശീലമാക്കിയവരുടെയും തൈരു കൂട്ടി ഊണു കഴിക്കാനിഷ്ടപ്പെടുന്നവരുടെയും ശ്രദ്ധയ്ക്ക്. കൊഴുപ്പു കൂടിയ പാലുത്പന്നങ്ങളുടെ അമിതോപയോഗം സ്തനാര്‍ബുദരോഗികളുടെ അസുഖം രൂക്ഷമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പാലിലും പാലുത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ട്യൂമര്‍ വളരുന്നതിനു കാരണമാകുമെന്നതിനാലാണു പാലുത്പന്നങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഡയറ്റിങ്ങിലൂടെ ക്യാന്‍സറിനെ അതിജീവിക്കാനാകുമെന്നും പ്രതിരോധിക്കാനാകുമെന്നും നേരത്തെ തന്നെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ പാലുത്പന്നങ്ങളും സ്തനാബുര്‍ദവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തുന്നത് ആദ്യമായാണ്. വര്‍ഷത്തില്‍ അരലക്ഷത്തോളം രോഗികളാണു സ്തനാര്‍ബുദത്തിനു ചികിത്സ തേടുന്നത്. 1997 നും രണ്ടായിരത്തിനും ഇടയില്‍ മാത്രം ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണു സ്തനാര്‍ബുദം സ്ഥിരീകരിച്ചതെന്നു പറയുന്നു കാലിഫോര്‍ണിയയിലെ കെയ്‌സര്‍ പെര്‍മനന്റേ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍.

സ്ത്രീകളിലധികവും ഐസ്‌ക്രീമും തൈരും നെയ്യും ചോക്കലെറ്റുമൊക്കെ കഴിക്കുന്നവരാണ്. ഇത്തരത്തിലുള്ള പാലുത്പന്നങ്ങള്‍ കുറഞ്ഞ അളവില്‍ കഴിക്കുന്നതു പോലും സ്തനാര്‍ബുദരോഗികളെ മോശമായി ബാധിക്കും.

ഇത്തരം രോഗികള്‍ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ മരണത്തിനു വരെ കീഴടങ്ങിയേക്കാമെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു. ഉയര്‍ന്ന അളവില്‍ കൊഴുപ്പുള്ള പാലും ഉത്പന്നങ്ങളും ഡയറ്റിങ്ങ് നോക്കുന്നവര്‍ക്കു നിര്‍ദേശിക്കാറില്ലെന്നു റിസര്‍ച്ചിനു നേതൃത്വം നല്‍കിയ ഡോ.ബെറ്റി കാന്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :