ഐസ്ക്രീം കേസ്: സര്‍ക്കാരിനും സിബിഐക്കും നോട്ടീസ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 22 നവം‌ബര്‍ 2013 (11:52 IST)
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് സിബിഐയ്ക് വിടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രതിപക്ഷ നേതാവ് വി എസ്അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.

കേസ് അട്ടിമറിക്കാന്‍ 22 ഉന്നതര്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും അതിന് ശ്രമിച്ചവരുടെ പേര് തുറന്ന കോടതിയില്‍ വെളിപ്പെടുത്തുന്നത് നീതിപീഠത്തിന് നാണക്കേടാണെന്നും വിഎസ് കോടതിയില്‍ വാദിച്ചു.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നും വിഎസ് പറഞ്ഞു.കെ.എ റൗഫ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടത്.

ജസ്റ്റിസുമാരായ രഞ്ജനപ്രകാശ് ദേശായിയും സി. നാഗപ്പനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ജി എസ് സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള ബഞ്ച് പരിഗണിക്കുമെന്ന് അറിയിച്ചിരുന്ന കേസ് പിന്നീട് ജസ്റ്റിസുമാരായ രഞ്ജനപ്രകാശ് ദേശായിയും സി നാഗപ്പനും അടങ്ങുന്ന ബഞ്ച് പരിഗണിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :