ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി എസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിഎസ്സിന്റെ ഹര്‍ജി തള്ളിയിരുന്നത്. അതേസമയം റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ അത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കെ എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജഡ്ജിമാരെ പണം നല്‍കി സ്വാധീനിച്ച് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് വെളിപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :