aparna shaji|
Last Modified വ്യാഴം, 27 ഏപ്രില്‍ 2017 (14:38 IST)
മനുഷ്യന് എന്തിനോടൊക്കെയാണ് ഭയമെന്ന് അവന് തന്നെ അറിയില്ല. പൂച്ച മുതൽ കടുവയെ വരെ ഭയമുള്ളവരാണ് മനുഷ്യർ. എന്തിനധികം പറയുന്നു മനുഷ്യർക്ക് അവരെ തന്നെ ഭയമാണ്. എന്നാൽ, എന്തിനെയാണ് ഏറ്റവും കൂടുതൽ ഭയവും ദുഃഖവും മരണത്തോടാണെന്നത് പരമമായ സത്യമാണ്.
അവരറിയാതെ തന്നെ ഉള്ളില്‍ മരണഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിന്റേയും അവസാനമാണോ? ആണെന്നും അല്ലെന്നും പറയുന്നവർ ഉണ്ട്. ആണെന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ മനുഷ്യൻ പാഞ്ഞു നടക്കുന്നു.
മരണം ഒന്നിന്റേയും അവസാനമല്ലല്ലോ. ചിലതിന്റെ ഒക്കെ ആരംഭം ആണെന്ന് പറയാം. മരണഭയം ഇല്ലാതാക്കാൻ മാർഗങ്ങൾ ഉണ്ട്. മരണം എന്നായാലും വരുമെന്ന കാര്യം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കുക. ജനിച്ചാൽ ഒരു നാൾ മരിച്ചിരിക്കും. അതെന്നായാലും ഭയമില്ലാതെ സ്വീകരിക്കാൻ മനസ്സിനെ ശീലിപ്പിക്കുക.
മരണം കൊണ്ട് എല്ലാം അവസാനിക്കുമല്ലോ എന്ന ഭയം ഇല്ലാതാക്കുക. മനസ്സ് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചിന്തിക്കുക. നെഗറ്റീവ് ആയിട്ടുള്ള ചിന്തകളെ ഒഴിവാക്കുക. മനസ്സ് ശാന്തമാകാൻ പാട്ടു കേൾക്കുക ഇഷ്ടമുള്ള വിനോദങ്ങളിൽ സമയം കളയുക. വെറുതേ ഇരിക്കുമ്പോഴാണ് കൂടുതലും ആവശ്യമില്ലാത്ത ചിന്തകളും ഭയങ്ങളും ഒക്കെ മനസ്സിൽ കൂടിക്കയറുക. ആദ്യം അതില്ലാതാക്കുക.