കാഞ്ഞിരപ്പള്ളി|
aparna shaji|
Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (07:45 IST)
ജാതി - മത വേർതിരിവ് എന്നും നിലനിൽക്കുന്ന സ്ഥലം തന്നെയാണ് കേരളം. മതത്തിന് വേണ്ടി മുറവിളി കൂട്ടുന്നവർക്കിടയിലേക്ക് നന്മയും മനുഷ്യത്വവും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാഞ്ഞിരപ്പള്ളിയിൽ നിന്നും ഒരു ഷിബിലി എന്ന കുടുംബനാഥൻ.
പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടം നല്‍കിയാണ് ഷിബിലിയുടെ0
മുസ്ലിം കുടുംബം നന്മയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാറിയത്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി വട്ടകപ്പാറവീട്ടില്‍ രാജു(38) ആണ് കഴിഞ്ഞദിവസം മരിച്ചത്. രക്തസമ്മർദ്ദത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാജു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
രാജു താമസിച്ചിരുന്ന സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കാനുള്ള ഇടമില്ലായിരുന്നു. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അയല്‍വാസി തേനംമാക്കല്‍ ഷിബിലി വട്ടകപ്പാറ സ്വന്തം പുരയിടത്തില്‍ സംസ്‌കരിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ പൊതുശ്മശാനമില്ല. മൃതദേഹം മറവുചെയ്യണമെങ്കില്‍ പാറത്തോട്ടിലോ ചിറക്കടവിലോ എത്തിക്കണം. എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് തന്റെ പുരയിടത്തിൽ സംസ്കരിച്ചുകൊള്ളാൻ അനുവാദം നൽകിയത്.