രേണുക വേണു|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (09:10 IST)
സെക്സ് അഥവാ ലൈംഗികത പുരുഷന്‍മാരിലും സ്ത്രീകളിലും വളരെ വ്യത്യസ്തമായ രീതിയിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. സെക്സിന് എപ്പോഴും താല്‍പര്യമുള്ള വിഭാഗമാണ് പുരുഷന്‍മാര്‍. അതായത് ലൈംഗികതയോട് പുരുഷന്‍മാര്‍ക്ക് താല്‍പര്യം കൂടുതല്‍ ആയിരിക്കും. സ്ത്രീകളില്‍ അങ്ങനെയല്ല. നോട്ടം, സ്പര്‍ശം, സംസാരം എന്നിവയിലൂടെയെല്ലാം പുരുഷന്‍മാരില്‍ ലൈംഗിക ഉണര്‍വ് ഉണ്ടാകുമ്പോള്‍ സ്ത്രീകളില്‍ അതിന് ധാരാളം സമയം വേണ്ടിവരും.
പുരുഷന്‍മാരിലുള്ള ടെസ്റ്റോസ്റ്റിറോണിന്റെ അളവാണ് ഉയര്‍ന്ന ലൈംഗിക താല്‍പര്യത്തിനു കാരണം. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്‍മാരേക്കാള്‍ കുറവായിരിക്കും സ്ത്രീകളില്‍.
അതേസമയം, പുരുഷന്‍മാരേക്കാള്‍ ലൈംഗികവേഴ്ച ആവശ്യമുള്ളത് സ്ത്രീകള്‍ക്കാണ്. പുരുഷന്‍മാര്‍ക്ക് ഒരു തവണ ഓര്‍ഗാസം സംഭവിച്ച് കഴിഞ്ഞാല്‍ അടുത്ത ഓര്‍ഗാസത്തിനു കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല. സ്ത്രീകള്‍ക്ക് ഒന്നിലേറെ തവണ ഓര്‍ഗാസം സംഭവിക്കും. സ്ത്രീകള്‍ക്ക് കൃത്യമായ രീതിയില്‍ ഓര്‍ഗാസം ലഭിക്കണമെങ്കില്‍ കൂടുതല്‍ സമയം ലൈംഗികവേഴ്ച ആവശ്യമാണ്. ഫോര്‍പ്ലേയാണ് സ്ത്രീകള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. ഫോര്‍പ്ലേ എത്രത്തോളം നീണ്ടുനില്‍ക്കുന്നോ അത്രത്തോളം സ്ത്രീകള്‍ ലൈംഗികത സന്തോഷകരമായി ആസ്വദിക്കുമെന്നാണ് പഠനം.