ഇത് യഥാര്‍ത്ഥ പ്രണയമോ ?സായിപല്ലവിയുടെ കൂടെ നാഗ ചൈതന്യ, വീഡിയോയുമായി നടി

Naga Chaitanya, Sai Pallavi
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (15:35 IST)
Naga Chaitanya, Sai Pallavi
തെന്നിന്ത്യന്‍ സിനിമയില്‍ കൈനിറയെ ആരാധകരുള്ള നടിയാണ് സായിപല്ലവി.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നടിയുടെ പ്രണയ വാര്‍ത്തകളും നിരവധി പ്രചരിക്കുന്നുണ്ട്. സാമന്തയുമായുള്ള വിവാഹമോചനത്തിനുശേഷം നാഗ ചൈതന്യ പ്രണയത്തിലാണെന്നും അത് സായിപല്ലവിയുമായാണെന്നും നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് രണ്ട് താരങ്ങളും പ്രതികരിച്ചിട്ടില്ല. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് സായി പല്ലവി കഴിഞ്ഞദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

സായി പല്ലവി പങ്കുവെച്ച വീഡിയോയില്‍ നാഗ ചൈതന്യ ആയിരുന്നു ഉണ്ടായിരുന്നത്. ഹാപ്പി വാലന്റൈന്‍സ് ഡേ എന്നായിരുന്നു നടി എഴുതിയത്.

പുച്ചുതലേ എന്ന് സായി പല്ലവിയെ നോക്കി നാഗ ചൈതന്യ വിളിക്കുമ്പോള്‍ തിരിഞ്ഞുനോക്കുന്ന സായി പല്ലവിയോട് നിനക്കൊന്ന് ചിരിച്ചാല്‍ എന്താണെന്ന് കൂടി നടന്‍ ചോദിക്കുന്നു . ഇത് കേട്ട് മനോഹരമായി ചിരിക്കുന്ന സായി പല്ലവിയാണ് വീഡിയോയില്‍ കാണാനായത്. വീഡിയോയ്ക്ക് താഴെ ഹാപ്പി വാലന്റൈന്‍സ് ഡേ എന്ന് എഴുതുന്നുണ്ട്.

ലവ് സ്റ്റോറി എന്ന ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന തണ്ടേല്‍ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി പുറത്തിറക്കിയ വീഡിയോ ആണെന്നാണ് ആരാധകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :