ലാന്‍ഡ് ഫോണ്‍ ബില്ല് കണ്ട് വീട്ടുകാര്‍ പ്രണയം പിടിച്ചു! പിന്നെ ഒളിച്ചോട്ടം, പ്രണയകാലം ഓര്‍ത്ത് നടന്‍ ഷാജു ശ്രീധര്‍

Shaju Sreedhar
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (09:20 IST)
Shaju Sreedhar
പ്രണയം പ്രണയിച്ചു തന്നെ അറിയണം. ജീവിതത്തില്‍ ഒരു തവണയെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകുമോ ? പറയാതെ ഉള്ളില്‍ ഒതുക്കിയ ഒന്നെങ്കിലും പറയാനുണ്ടാകും എല്ലാവര്‍ക്കും. പ്രണയകാല ഓര്‍മ്മകള്‍ എന്നും മധുരമുള്ളതാണ്. മലയാളത്തിന്റെ പ്രിയ താരങ്ങളായ ഷാജു ശ്രീധറും ചാന്ദിനിയും വിവാഹിതരായിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പിന്നോട്ട് നോക്കുമ്പോള്‍ മനോഹരമായ പ്രണയകാലം ഉണ്ടായിരുന്നു ഇരുവര്‍ക്കും. പ്രണയദിനത്തില്‍ പഴയ പ്രണയ ഓര്‍മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് ഷാജുവും ചാന്ദിനിയും.

'ഞങ്ങള്‍ ഒന്നായിട്ട് 25 വര്‍ഷമാകുന്നു. ഐ.വി. ശശിയുടെ സിനിമയായ ആഭരണ ചാര്‍ത്തില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുമ്പോഴാണ് ചാന്ദിനിയും ഞാനും ഇഷ്ടത്തിലാക്കുന്നത്. ഉള്ളിലെ പ്രണയം അഭിനയം മാത്രമാണെന്ന് ചുറ്റുള്ളവരെ ബോധിപ്പിക്കാനായിരുന്നു പ്രയാസം. അന്ന് മൊബൈലില്ല ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ലാന്‍ഡ് ഫോണില്‍ ഏറെനേരം സംസാരമാണ്. അങ്ങനെ കഷ്ടപ്പെട്ട് പ്രണയിക്കുമ്പോഴാണ് ലാന്‍ഡ് ഫോണ്‍ ബില്ല് കണ്ട് വീട്ടുകാര്‍ക്ക് പിടികൂടുന്നത്. പിന്നെ ഒന്നും നോക്കിയില്ല ഒളിച്ചോട്ടമായിരുന്നു. ഇന്നും അത് ഓര്‍ക്കുമ്പോള്‍ തമാശയാണ്. രണ്ടാം ദിവസം തന്നെ എല്ലാം ഒത്തുതീര്‍പ്പായി. അന്നുമുതലാണ് ശ്വാസം വിട്ടു പ്രണയിക്കാന്‍ തുടങ്ങിയത്',-ഷാജു ശ്രീധര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ALSO READ:
ഫസ്റ്റ് ലവ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍,വണ്‍ വേ പ്രണയമായിരുന്നു, അവളോട് പറഞ്ഞില്ല, പഴയ ഇഷ്ടത്തെക്കുറിച്ച് ആന്റണി വര്‍ഗീസ്

ഇന്ദ്രന്‍സ് -ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളെ റഷീദ് പാറക്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് അടുത്തിടെയാണ് ഒറ്റപ്പാലത്ത് തുടക്കമായത്.മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ സിനിമയുടെ തിരക്കിലാണ് ഷാജു ശ്രീധര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :